ആന്ധ്ര സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു
1489847
Wednesday, December 25, 2024 12:14 AM IST
പഴയങ്ങാടി: ആന്ധ്ര സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പഴയങ്ങാടി വാടിക്കൽ കടവിൽ താമസിക്കുന്ന ആന്ധ്ര ചിറ്റൂർ മുഹമ്മദ്പൂരം സ്വദേശി മുഹമ്മദ് റിയാസ് (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാലാഖാൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബീന. മക്കൾ: റഫീന, റാഫിദ, ഷംസീന, തൻസീർ. സഹോദരങ്ങൾ: ഹലീമ, നിഷാന, ഫയാസ്, ഫായിറോസ്, നിഷാൽ.