കുടുംബ കരോൾഗാന മത്സരം നടത്തി
1489717
Tuesday, December 24, 2024 6:50 AM IST
കണ്ണൂർ: തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ കുടുംബങ്ങൾക്കായി കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. തലശേരി സന്ദേശഭവനിൽ 20 ടീമുകൾ പങ്കെടുത്ത മത്സരം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
തലശേരി അതിരൂപതയുടെ മാതൃവേദി പ്രസിഡന്റ് സിസി ആന്റണി അധ്യക്ഷത വഹിച്ചു. വിജയികളായവർക്ക് അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ സമ്മാനങ്ങൾ നൽകി. അതിരൂപത പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ക്രിസ്മസ് സന്ദേശം നൽകി.
അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, മാതൃവേദിയുടെ അതിരൂപത സെക്രട്ടറി ലിൻസി കുന്നുംപുറത്ത്, ബ്രദർ സ്കറിയ പായിക്കാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഒന്നാം സമ്മാനമായ 4001 രൂപയുടെ കാഷ് അവാർഡ് സന്തോഷ് മുട്ടുചിറ ആൻഡ് ഫാമിലി (തളിപ്പറന്പ്) കരസ്ഥമാക്കി. നിസരി സോളമൻ കൊച്ചുപുത്തൻ കാലായിൽ ആൻഡ് ഫാമിലി(എണ്ണപ്പാറ) 3001 രൂപ കാഷ് അവാർഡോടെ രണ്ടാം സ്ഥാനം നേടി. 2001 രൂപയുടെ മൂന്നാം സ്ഥാനത്തിന് ഷാജി കുഴിമണ്ണിൽ ആൻഡ് ഫാമിലി (കുന്നോത്ത്) അർഹരായി.
നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം സജി പന്നാരംകുന്നേൽ ആൻഡ് ഫാമിലി (കല്ലുമുതിരക്കുന്ന് ), ടോണി കണ്ണംപാടത്തിൽ ആൻഡ് ഫാമിലി (കരുവഞ്ചാൽ) എന്നിവർ കരസ്ഥമാക്കി.
പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നല്കി.