എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പുകൾ തുടങ്ങി
1489707
Tuesday, December 24, 2024 6:50 AM IST
അങ്ങാടിക്കടവ്: ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "തളിർ 2024' അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ബോബൻ റാത്തപ്പള്ളി, ആറളം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ബീന എം. കണ്ടത്തിൽ, പിടിഎ പ്രസിഡന്റ് സോയി സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡന്റ് സീമ സനോജ്, ആറളം പിടിഎ പ്രസിഡന്റ് ഷൈൻ ബാബു, അങ്ങാടിക്കടവ് വ്യാപാരി വ്യവസായി പ്രസിഡന്റ് ജോർജ് ഒറ്റപ്ലാക്കൽ, പ്രോഗ്രാം ഓഫീസർ അനു ജോർജ്, ജോർജ് മേച്ചരിക്കുന്നേൽ, എൻഎസ്എസ് ലീഡർ ടി.കെ. മുഹമ്മദ് മുൻസിർ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: മഹാത്മാ ഗാന്ധി കോളജ് എൻഎസ്എസ് യൂണിറ്റുകളുടെ "സുവിധം" സഹവാസ ക്യാമ്പിന് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ വി. ശശി, വി. രാജീവൻ, മുരളീധരൻ, കെ.വി. പവിത്രൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഇ. രജീഷ്, എം. അനുപമ എന്നിവർ പ്രസംഗിച്ചു.