പ്രെസെപ്പെ 2K24 കരോൾ സംഘടിപ്പിച്ചു
1489831
Tuesday, December 24, 2024 11:42 PM IST
അമ്മംകുളം: കെസിവൈഎം അമ്മംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് പ്രെസെപ്പെ 2K24 എന്ന പേരിൽ ടൗൺ കരോൾ സംഘടിപ്പിച്ചു.
വിളക്കന്നൂർ, പാടപ്പേങ്ങാട്, മടക്കാട്, തെറ്റുന്ന റോഡ്, ചപ്പാരപ്പടവ്, മംഗര ചാണോക്കുണ്ട് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഒടുവള്ളിത്തട്ടിൽ കരോൾ സമാപിച്ചു.
അമ്മംകുളം സെന്റ് ആന്റണീസ് ഇടവക വികാരി ഫാ.മാത്യു ആനകുത്തിയിൽ, അമൽ ജോയി കൊന്നക്കൽ, ഡേവിഡ് മുകളേൽ,ആൾഡോ തൊണ്ടാട്ടുപറമ്പിൽ, ജിയോ പനച്ചിക്കൽ, ടോണി തോമസ് എന്നിവർ നേതൃത്വം നൽകി.