ചന്ദനക്കാംപാറയിലെ കാട്ടാനശല്യം; ദ്രുതകർമസേന തെരച്ചിൽ തുടരുന്നു
1489829
Tuesday, December 24, 2024 11:42 PM IST
ചന്ദനക്കാംപാറ: ചന്ദനക്കാംപാറ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താൻ ദ്രുതകർമസേനയുടെ നേതൃത്വത്തിൽ നടപടികൾ ഊർജ്ജിതം. ഇന്നലെ രാവിലെ മുതൽ മതിലേരി തട്ട്,കന്മദപാറ, ചീത്തപ്പാറ ഭാഗങ്ങളിൽ പരിശോധന രാത്രി വരെ തുടർന്നു.
കാട്ടാനകളെ കാടു കയറ്റാൻ തളിപ്പറമ്പ് വനം വകുപ്പ് റെയിഞ്ച് ഓഫീസർ പി.രതീശൻ, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനി കുമാർ, ശ്രീകണ്ഠപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ.കെ. ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് തുരത്തൽ ദൗത്യം നടത്തിവരുന്നത്. വേലിക്കടുത്തുള്ള ആനകളെ കർണാടക വനത്തിലേക്ക് കടത്താനാണ് ശ്രമം. രാത്രിയും ഡ്രോൺ ഉപയോഗിച്ച് ആനകളെ നിരീക്ഷിച്ചു വരികയാണ്.