ഇരിട്ടി ക്രൈം സ്ക്വാഡ് അംഗങ്ങളെ ആദരിച്ചു
1489711
Tuesday, December 24, 2024 6:50 AM IST
ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ തെളിവോ തുന്പുകളോ പോലുമില്ലാത്ത കേസുകൾ അതിവിദഗ്ദ്ധമായി അന്വേഷിച്ച് തെളിയിച്ച ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ ക്രൈം സ്ക്വാഡിനെ ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. അന്തർസംസ്ഥാന മോഷ്ടാക്കളെയടക്കം മാസങ്ങളോളം നീണ്ട അന്വേഷണത്തിലുടെ കണ്ടെത്തി നിയമത്തിന് മുന്നിൽ ഹാജരാക്കാൻ ക്രൈം സ്ക്വാഡിന് സാധിച്ചിരുന്നു.
പ്രിൻസിപ്പൽ എസ്ഐ ഷംസുദീൻ, എസ്ഐ റെജി സ്കറിയ, പ്രോബോഷൻ എസ്ഐ അനൂപ് ജയിംസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഉമേഷ്, ആർ.വി. സുകേഷ്, കെ.ജെ. ജയദേവ്, സി. ബിജു, എ.എം. ഷിജോയ്, ശിഹാബുദീൻ, പ്രവീൺ, ഇ.വി. ബിനീഷ്, പ്രബീഷ് എന്നിവരെയാണ് ആദരിച്ചത്. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന ആദരവ് ചടങ്ങ് സിഐ എ. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അയൂബ് പൊയ്ലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് വർഗീസ്, ട്രഷറർ നാസർ തിട്ടയിൽ എന്നിവർ പ്രസംഗിച്ചു.