ബാലേശുഗിരി ഉണ്ണിമിശിഹാ പള്ളി തിരുനാളിന് തുടക്കം
1489373
Monday, December 23, 2024 3:54 AM IST
ബാലേശുഗിരി: ബാലേശുഗിരി ഉണ്ണിമിശിഹാ പള്ളി തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.ലൂക്കോസ് മറ്റപ്പള്ളി കൊടിയേറ്റി. വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ടോളസ് ആലുക്കൽ, ഫാ. സതീഷ് കാഞ്ഞിരപ്പറമ്പിൽ, ഫാ. നിന്റേ കണ്ണമ്പുഴ, ഫാ. ജോസഫ് കണ്ണമംഗലം എന്നിവർ കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 3.45ന് ആരാധന, 4.15ന് നൊവേന, 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽ കാർമികത്വം വഹിക്കും. 26 മുതൽ 31 വരെ വൈകുന്നേരം 3.45ന് ആരാധന, 4.15ന് നൊവേന, 4.30ന് വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. മാത്യു നരിക്കുഴി, ഫാ. ടോംസി തട്ടാപറമ്പിൽ, ഫാ. ജോർജ് പുഞ്ചത്തറപ്പേൽ, ഫാ. മാത്യു ആനകുത്തിയിൽ, ഫാ. ജോസഫ് മുട്ടത്തൂകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
മുപ്പതിന് വൈകുന്നേരം വൈകുന്നേരം ഏഴിന് ഇൻഫന്റ് ജീസസ് ചർച്ച് മീഡിയ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 31ന് വൈകുന്നേരം 6.30ന് ലദീഞ്ഞ്, പ്രദക്ഷിണം-ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ തിരുനാൾ സന്ദേശം നൽകും. രാത്രി എട്ടിന് പള്ളിയിലേക്ക് തിരിച്ച് പ്രദക്ഷിണം. 8.30ന് വർഷാവസാന പ്രാർഥന. സമാപന ദിനമായ ജനുവരി ഒന്നിന് രാവിലെ 9.30ന് വർഷാരംഭ പ്രാർഥന, 9.45 ആരാധന, 10ന് ഫാ. മാത്യു ആശാരിപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.