കെ. കരുണാകരൻ പകരം വയ്ക്കാനില്ലാത്ത നേതാവ്: പി.എം. നിയാസ്
1489709
Tuesday, December 24, 2024 6:50 AM IST
കണ്ണൂർ: ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ അസാമാന്യ കഴിവ് പ്രകടിപ്പിച്ച പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു ലീഡർ കെ. കരുണാകരനെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ ചരമവാർഷിക ദിനാചാരണത്തിൽ കണ്ണൂർ ഡിസിസി യിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരന്നു അദ്ദേഹം.
അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി കെ. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടന്നു. പി.എം. നിയാസ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ പ്രഫ. എ.ഡി. മുസ്തഫ, ടി.ഒ. മോഹനൻ, വി.വി. പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ, ഷമ മുഹമ്മദ്, വി.പി. അബ്ദുൾ റഷീദ്, ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, ടി. ജയകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, മനോജ് കൂവേരി, അജിത്ത് മാട്ടൂൽ, സി.ടി. ഗിരിജ, വിജയൻ കൂട്ടിനേഴത്ത്, രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്, എ.ടി. നിഷാത്ത്, ഉഷാകുമാരി, കല്ലിക്കോടൻ രാഗേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി. അനൂപ്, ഹംസ ഹാജി എന്നിവർ പ്രസംഗിച്ചു.
ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഓഫീസിൽ കെ. കരുണാകരൻ അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. നേതാക്കളായ സി. വിജയൻ, എ.ടി. നിഷാത്ത്, എം.വി. പ്രേമരാജൻ, എം. പ്രഭാകരൻ, കട്ടെരി പ്രകാശൻ, കെ.സി. ഉല്ലാസൻ എന്നിവർ പ്രസംഗിച്ചു
ഇരിട്ടി: കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം മട്ടണി വിജയൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, നേതാക്കളായ മൂര്യൻ രവീന്ദ്രൻ, ടോം മാത്യു, എഴുത്തൻ രാമകൃഷ്ണൻ, ഉലഹന്നാൻ പേരേപ്പറമ്പിൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ്, റീന കൃഷ്ണൻ, സജീവൻ കളപ്പുരക്കൽ, ലാസർ പുളിച്ചമാക്കൽ, ബാലൻ ചാത്തോത്ത്, കൃഷ്ണൻ വേങ്ങയിൽ, ഇ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ഡിസിസി സെക്രട്ടറി സാജു യോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മിനി വിശ്വനാഥൻ, പഞ്ചായത്തംഗം ജോസഫ് വട്ടുകുളം, റോസിലി വിത്സൻ, ജോർജ് വടക്കുംകര, വി.എം. തോമസ്, ജോയ് വടക്കേടം, ബേബി ചിറ്റേത്ത്, ഷാജി മടയംകുന്നേൽ, റെന്നി ആലപ്പാട്ട്, വി.സി. പ്രിയേഷ്, അഗസ്റ്റിൻ തടത്തിൽ ഷാജു ഇടശേരി എന്നിവർ നേതൃത്വം നൽകി.
കീഴ്പള്ളി: കീഴ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിന് ജിമ്മി അന്തീനാട്ട്, വി.ടി. തോമസ്, സാജു യോമസ്, പി.സി. സോണി, വി.ടി. ചാക്കോ എന്നിവർ നേതൃത്വം നൽകി.
പരിയാരം: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും മടത്തി. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ: ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും ഡിസിസി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ: തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറി വി. മോഹനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു.
കൂടാളി: കൂടാളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ഓഫീസിൽ ലീഡറുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി കൊളോളം അധ്യക്ഷത വഹിച്ചു.