ഓട്ടോയ്ക്ക് മുന്നിൽ മരം വീണു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1489706
Tuesday, December 24, 2024 6:50 AM IST
ഏച്ചൂർ: ഓട്ടോയ്ക്ക് മുന്നിൽ മരം വീണ് ഓട്ടോ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് വാരത്തേക്ക് വരികയായിരുന്ന ഓട്ടോയായിരുന്നു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അതിരകം സ്വദേശി പ്രസാദിന്റേതായിരുന്നു ഓട്ടോ.
അപകടത്തെ തുടർന്നു ഗതാഗത തടസമുണ്ടായി. കണ്ണൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി. അജയന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും ചൊവ്വ കെഎസ്ഇബി ഓഫീസിലെ കെ.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരും എത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.