ടീം ഇവന്റിൽ മണിപ്പൂരിന്റെ ആധിപത്യം
1489722
Tuesday, December 24, 2024 6:50 AM IST
തൃക്കരിപ്പൂർ: ദേശീയ സബ് ജൂണിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിലെ ടീം ഇവൻ്റിൽ മണിപ്പൂരിൻ്റെ ആധിപത്യം. പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കേരളത്തെയും ആൺകുട്ടികളുടെ വിഭാഗത്തിൽ ഉത്തർപ്രദേശിനെയുമാണ് മണിപ്പൂർ മറികടന്നത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ഏറെ പ്രതീക്ഷയുണർത്തിയ കേരള ടീം മണിപ്പൂരിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. നേരത്തേ മിന്നുന്ന പ്രകടനത്തോടെ ആസാമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ പെൺകുട്ടികൾ ഫൈനൽ യോഗ്യത നേടിയത്.