ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ജീപ്പ് ഇടിച്ചു കയറി; ഡ്രൈവർമാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്ക്
1489382
Monday, December 23, 2024 3:54 AM IST
ഇരിട്ടി: വള്ളിത്തോട് ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇടിച്ചു കയറി ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ഒരു കാൽനടയാത്രക്കാരനും പരിക്കേറ്റു. രാജൻ, അബ്ദുൽസലാം, സജീവൻ, നിഷാദ്, ബാബുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്നു പേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെയാണ് സംഭവം.
കർണാടകയിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് വന്ന താർ ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്. ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ജീപ്പ് ഇടിച്ചു കയറിയതിൽ ഒരു ഓട്ടോറിക്ഷയ്ക്ക് പൂർണമായും മറ്റുള്ളവയ്ക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചു.