കെ. കരുണാകരൻ അനുസ്മരണം
1489834
Tuesday, December 24, 2024 11:42 PM IST
ഉളിക്കൽ: ഉളിക്കൽ മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കെപിസിസി അംഗം ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.സി. ഷാജി, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബേബി തോലാനി, ബെന്നി തോമസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷേർളി അലക്സാണ്ടർ, ലിസമ്മ ബാബു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ഇളംപള്ളൂർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രസന്നദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജോ പാലക്കുഴി, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് റെജി ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.