അമിത് ഷാ രാജിവച്ച് രാജ്യത്തോട് മാപ്പുപറയുക: കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി
1489828
Tuesday, December 24, 2024 11:42 PM IST
കണ്ണൂര്‍: ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്. അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവച്ച് രാജ്യത്തോട് മാപ്പുപറയുക എന്ന ആവശ്യം ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എഐസിസി അംഗം വി.എ. നാരായണന് ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശം പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അപമാനമാണെ ന്ന് എഐസിസി അംഗം വി.എ.നാരായണന് പറഞ്ഞു.
മാര്‍ച്ചിന് ശേഷം അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള നിവേദനം രാഷ്ട്രപതിക്കു നല്‍കുന്നതിനായി കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറി. നേതാക്ക ളായ ടി.ഒ. മോഹനന്, ചന്ദ്രന് തില്ലങ്കേരി, വി.വി. പുരുഷോത്തമന്, ഡോ. ഷമാ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂര്‍, രാജീവന് എളയാവൂര്, രജനി രാമാനന്ദ് തുടങ്ങിയ വര് സംബന്ധിച്ചു.