ക്രിസ്മസ് ആഘോഷവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും
1489714
Tuesday, December 24, 2024 6:50 AM IST
ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ജിഎച്ച്എസ്എസ് തിരുമേനി എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ക്രിസ്മസ് ആഘോഷവും വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി.
ചുണ്ട വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ് പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ജോൺസൺ സി. പടിഞ്ഞാത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹബീബ് റഹ്മാൻ ക്ലാസ് നയിച്ചു.
കെ. സജി, സെൻ സെബാസ്റ്റ്യൻ, പി.എം. ഏബ്രഹാം, പി.കെ. പ്രദീപ്കുമാർ, പ്രിൻസിപ്പൽ ബിജു ജോസഫ്, പ്രോഗ്രാം ഓഫീസർ എം.പി. ഷിജു എന്നിവർ പ്രസംഗിച്ചു.