സെന്റ് ജൂഡ് കപ്പേളയുടെ ആശീര്‍വാദം നിര്‍വഹിച്ചു
1489827
Tuesday, December 24, 2024 11:42 PM IST
നെല്ലിക്കാംപൊയിൽ: നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനയിലെ സെന്റ് ജൂഡ് നഗറില്‍ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസിന്റെ നാമത്തില്‍ നിര്‍മിച്ചിട്ടുള്ള കപ്പേളയുടെ ആശീര്‍വാദകര്‍മം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന ദിവ്യബലിയില്‍ ഫൊറോന വികാരിമാരായ ഫാ. ജോസഫ് കാവനാടിയില്‍, ഫാ. പയസ് പടിഞ്ഞാറേമുറിയില് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോസഫ് കളരിക്കൽ, ഫാ. മനോജ് കിടാരത്തിൽ, ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളിയിൽ, ഫാ. ജില്‍ബര്‍ട്ട് കൊന്നയിൽ, സജീവ് ജോസഫ് എംഎല്‍എ, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഇടവക കോ-ഓര്‍ഡിനേറ്റര്‍ ടോമി വെട്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.