ദേശീയ സെപക്താക്രോ ചാമ്പ്യൻഷിപ്പിന് തുടക്കമായി
1489384
Monday, December 23, 2024 3:54 AM IST
തൃക്കരിപ്പൂർ: കേരളത്തിൽ ആദ്യമായി നടക്കുന്ന ദേശീയ സബ് ജൂണിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ തുടക്കമായി. 24 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ടീമുകളുടെ വർണാഭമായ മാർച്ച് പാസ്റ്റിനു ശേഷം എം. രാജഗോപാലൻ എംഎൽഎ മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു. ദേശീയ ഷോട്ട് പുട്ട് താരം വി.എസ്. അനുപ്രിയ മുഖ്യാതിഥിയായി. സംസ്ഥാന സെപക്താക്രോ അസോസിയേഷൻ പ്രസിഡന്റ് വി.കെ. അയൂബ് പതാക ഉയർത്തി. വീര ഗൗഡ, പ്രേം കൃഷ്ണ, സി. സുനിൽകുമാർ, ഡോ.വി.പി.പി. മുസ്തഫ, വി.എം. മോഹനൻ, ടി.വി. ബാലൻ എന്നിവർ പ്രസംഗിച്ചു.