ജിംഗിൾ ബെൽ സീസൺ 3
1489830
Tuesday, December 24, 2024 11:42 PM IST
ചെറുപുഴ: കെസിവൈഎം-എസ്എംവൈഎം ചെറുപുഴയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ജിംഗിൾ ബെൽ സീസൺ മൂന്ന് സംഘടിപ്പിച്ചു. കാക്കയംചാൽ സെന്റ് മേരീസ് നിന്ന് ആരംഭിച്ച കരോൾ ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുപുഴ ബസ് സ്റ്റാൻഡിലേക്ക് നടന്ന കരോളിൽ ചെറുപുഴ ഫൊറോനയിലെ 13 ഇടവകകളിൽ നിന്നും 500 ലധികം യുവജനങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ കെസിവൈഎം- എസ്എംവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി ക്രിസ്മസ് സന്ദേശം നൽകി. എബിൻ വടക്കേക്കര, അഖിൽ നെല്ലിക്കൽ ഫാ. ആന്റണി മറ്റക്കോട്ടിൽ, സിജോ പന്നാംപാറ, പ്രിൻസ് പുള്ളോലിൽ, ഷെറിൻ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് യുവജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.