ജനകീയ കൂട്ടായ്മയിൽ ചപ്പാത്ത് നിർമിച്ചു
1489376
Monday, December 23, 2024 3:54 AM IST
മണക്കടവ്: മൂരിക്കടവിനെ ചീക്കാടുമായി ബന്ധിപ്പിക്കുന്ന പുഴയ്ക്ക് കുറുകെ നാട്ടുകാരുടെ നേതൃത്വത്തിൽ ചപ്പാത്ത് നിർമിച്ചു. തുടർച്ചയായി 21 -ാമത്തെ വർഷമാണ് ചപ്പാത്ത് നിർമിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്.
ചീക്കാട് ഉണ്ണിമിശിഹ പള്ളി വികാരി ഫാ. ജോമിഷ് നൂറമ്മാക്കൽ നേതൃത്വം നല്കി പണികൾക്ക് ഇടവക കോ-ഓർഡിനേറ്റർ, ട്രസ്റ്റിമാർ, ചീക്കാട് വികസന സമിതി പ്രവർത്തകർ, നാട്ടുകാരും പങ്കെടുത്തു. ജനകീയ കൂട്ടായ്മയിൽ ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തിൽ ചപ്പാത്തിന്റെ ഒരുവശം റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു.
മൂരിക്കടവ് പുഴക്ക് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികൾ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് നാട് ഒറ്റക്കെട്ടായി തങ്ങളുടെ സഞ്ചാര മാർഗം സുഗമമാക്കിയത്.