മാതൃകാ കർഷകനെ ആദരിച്ചു
1489716
Tuesday, December 24, 2024 6:50 AM IST
പെരിങ്ങോം: ദേശീയ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി കിസാന്‍ സര്‍വീസ് സൊസൈറ്റി അരവഞ്ചാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാതൃകാ കര്‍ഷകനെ ആദരിച്ചു.
പെരിങ്ങോം വേട്ടുവക്കുന്നിലെ കര്ഷകന് ഇടത്തട്ടാംകുന്നേല്‍ അഗസ്റ്റിന് തോമസിനെ അദ്ദേഹത്തിന്റെ കൃഷിയിടം സന്ദര്‍ശിച്ചാണ് ആദരിച്ചത്. പെരിങ്ങോം-വയക്കര പഞ്ചായത്ത് മെംബര്‍ ഷജീര്‍ ഇക്ബാല്‍ ഉപഹാരം നൽകി.
കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ 2025 വര്‍ഷത്തെ കലണ്ടറിന്റെ യൂണിറ്റ്തല വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മാതൃക കര്ഷകന് പച്ചക്കറി വിത്തുകളും സമ്മാനിച്ചു. യൂണിറ്റ് പ്രസിഡന്റ് അസി ഫ്രാന്‍സിസ് പൂക്കുളത്തേല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജയിംസ് ഇടപ്പള്ളില്‍, ജോര്‍ജ് തുണ്ടത്തില്‍, ജോസഫ് പഴുക്കാത്തറ എന്നിവർ പ്രസംഗിച്ചു.