സഹായനിധി കൈമാറി
1489710
Tuesday, December 24, 2024 6:50 AM IST
ഇരിട്ടി: വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി കെഎസ് എസ്പിഎ അയ്യൻകുന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 50,000 രൂപ കൈമാറി.
വിലങ്ങാട് ദുരിത ബാധിതർക്കായുള്ള ദുരിതാശ്വാസ കമ്മിറ്റി രക്ഷാധികാരിയും വിലങ്ങാട് ഫൊറോന പള്ളി വികാരിയുമായ ഫാ. വിൽസൻ മാത്യു മുട്ടത്തുകുന്നേലിന് കെഎസ്എസ്പിഎയുടെ മുതിർന്ന നേതാവ് അഗസ്റ്റിൻ ജോസിന്റെ നേതൃത്വത്തിൽ അയ്യൻകുന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നേരിട്ടെത്തി തുക കൈമാറി.