മുനിസിപ്പാലിറ്റിയിലേക്ക് എൻഡിഎഫ് മാർച്ച്
1489715
Tuesday, December 24, 2024 6:50 AM IST
ശ്രീകണ്ഠപുരം: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക, തകർന്ന റോഡുകൾ പുനർനിർമിക്കുക ശാസ്ത്രീയ സംസ്കാരത്തിന് സംവിധാനം ഒരുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫ് ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തി.
മാർച്ച് സിപിഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം വി.വി. സേവി, എൻസിപി മണ്ഡലം പ്രസിഡന്റ് ശശിധരൻ നമ്പ്യാർ, സിപിഐ ലോക്കൽ സെക്രട്ടറി ടി.പി. സുനിൽകുമാർ, കോൺഗ്രസ്-എസ് മണ്ഡലം പ്രസിഡന്റ് സുരേഷ്കുമാർ, എം രാജീവൻ, എം.സി. ഹരിദാസൻ, കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി അംഗം ബിനു ഇലവുങ്കൽ, പി.വി. ശോഭന, പി.വി. ചന്ദ്രൻ, ടി കെ. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.