റെയിൽവേ സ്റ്റേഷൻ പരിസരത്ത് അജ്ഞാതൻ മരിച്ച നിലയിൽ
1489561
Monday, December 23, 2024 10:39 PM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ബേ ലൈനിനു സമീപം നിർമാണം പൂർത്തിയായ ക്വാർട്ടേഴ്സിനു സമീപമായി പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണെന്ന് പോലീസ് നിഗമനം. ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷൻ പേ പാർക്കിംഗ് മേഖലയിൽ നവീകരണ പ്രവൃത്തികൾക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.