കടലോരത്ത് കൂട്ടുകൂടാം: ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
1484355
Wednesday, December 4, 2024 5:58 AM IST
കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി, വയനാട് ഏച്ചോം സർവോദയ ഹയർ സെക്കന്‍ഡറി സ്കൂളുമായി ചേർന്ന് ഏഴ്,എട്ട് ക്ലാസുകളിലെ കുട്ടികൾക്കായി ത്രിദിന സർഗാത്മക സാംസ്കാരിക വിനിമയ സഹവാസ ക്യാമ്പ് "കടലോരത്ത് കൂട്ടുകൂടാം' സംഘടിപ്പിച്ചു.
സഹകരണം, സഹവർത്തിത്വം, ആശയവിനിമയം, നേതൃത്വപാടവം, സർഗാത്മകത എന്നീ ശേഷികൾ പരിപോഷിപ്പിക്കുന്നതിനുള്ള സെഷനുകളും യാത്രകളും ക്യാമ്പിൽ നടന്നു.പരിശീലകരും നാടക നാടൻ പാട്ട് കലാകാരന്മാരുമായ കെ.വി. മനോജ്, ബിജു നിടുവാലൂർ, ഉദയൻ കുണ്ടംകുഴി, മിനേഷ് മണക്കാട്, അശ്വന്ത് നിടുവാലൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ, കേരള ഫോക്ലോർ അക്കാദമി മ്യൂസിയം, ചിറക്കൽ ചിറ, കൃഷ്ണഗാഥ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന കിഴക്കേ മതിലകം ശ്രീകൃഷ്ണ ക്ഷേത്രം, സെന്റ് ആഞ്ചലോസ് കോട്ട, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലേക്കുള്ള യാത്രകളും നടത്തി.
മാനേജർ ഫാ. രാജു അഗസ്റ്റിൻ, പ്രിൻസിപ്പൽ സി.കെ. മനോജ് കുമാർ, ഫാ. ബാസ്റ്റിൻ ജോസ്, വീണ വി. നമ്പ്യാർ, ഇ.സി. രാജേഷ്, സ്മിത സെബാസ്റ്റ്യൻ, പി. വിപിൻലാൽ, ആഷ്ലി ജോസ്, വി.ടി. കാവ്യ, വി. വൈശാഖ്, എ. സജിത്ത് എന്നിവർ സംസാരിച്ചു. ടി.പി. അനീഷ്, ബി. ഷെറിൻ മേരി, ശ്രുതി മരിയ സജി, ടി.വി. ലിലിയ മോൾ, കപിൽ സെബാസ്റ്റ്യൻ, ബി. നിതിൻ, ടോണി സെബാസ്റ്റ്യൻ, ബിനോജ് ജെയിംസ്, ഒ.വി. പ്രിയങ്ക, നീതു സുരേന്ദ്രൻ, ഷീബ ബിനോജ്, ആതിര സുഗുണൻ എന്നിവർ നേതൃത്വം നൽകി.