അദാലത്ത്: സംഘാടകസമിതി രൂപീകരിച്ചു
1484353
Wednesday, December 4, 2024 5:58 AM IST
ഇരിട്ടി: താന്തോട് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ 16ന് നടക്കുന്ന കരുതലും കൈത്താങ്ങും ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദലാത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ ഒ.ആർ. കേളു, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അദാലത്തിൽ പങ്കെടുക്കുന്നത്. അപേക്ഷകൾ ആറിനു മുന്പ് ഇരിട്ടി താലൂക്ക് ഓഫീസിലോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സമർപ്പിക്കണം .
ഇരിട്ടി താലൂക്ക് ഓഫിസിൽ നടന്ന യോഗത്തിൽ ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത ചെയർപേഴ്സണായും പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയെ വൈസ് ചെയർപേഴ്സണായും ഡെപ്യൂട്ടി കളക്ടർ കെ.വി. ശ്രുതിയെ കൺവീനറായും തഹസിൽദാർ സി.വി. പ്രകാശിനെ ജോയിന്റ് കൺവീനറായും തെരഞ്ഞെടുത്തു.