പേരാവൂരിന്റെ കരുത്തിൽ അന്പെയ്ത്തിൽ കണ്ണൂരിന് ഓവറോൾ ചാന്പ്യൻഷിപ്പ്
1484352
Wednesday, December 4, 2024 5:58 AM IST
പേരാവൂർ: പെരുമ്പാവൂരിൽ നടന്ന 36-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിത അമ്പെയ്യത് ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന് ഓവറോൾ ചാന്പ്യൻഷിപ്പ്. പേരാവൂരിൽ നിന്നുള്ള അന്പെയ്ത് താരങ്ങളുടെ പിൻബലത്തിലാണ് കണ്ണൂർ ചാന്പ്യൻമാരായത്. തുടർച്ചയായ രണ്ടാംവർഷമാണ് കണ്ണൂർ ചാന്പ്യൻമാരാകുന്നത്. മെഡലുകൾ നേടിയ ആറു പേരും പേരാവൂരിൽ നിന്നുള്ളവരാണ്.
ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ ദശരഥ് രാജഗോപാൽ, കോമ്പൗണ്ട് റൗണ്ട് വനിത വിഭാഗത്തിൽ ഋഷിക രാജഗോപാൽ എന്നിവർ സ്വർണം നേടി.
ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ ബിബിത ബാലനും പുരുഷ വിഭാഗത്തിൽ സായന്ത് രാജീവും റികർവ്വ് റൗണ്ട് വനിതാ വിഭാഗത്തിൽ യു. അളകനന്ദ വെള്ളിയും കോന്പൗണ്ട് റൗണ്ട് പുരുഷ വിഭാഗത്തിൽ റോബിൻസ് ഷൈജൻ നേടിയ വെങ്കലമുൾപ്പെടെ 20 പോയിന്റ് നേടിയാണ് കിരീടം സ്വന്തമാക്കിയത്. 15 മുതൽ 20 വരെ ജാർഖണ്ഡിൽ ദേശീയ സീനിയർ അന്പെയ്ത് ചാന്പ്യൻഷിപ്പിൽ ഇവർ പങ്കെടുക്കും. നടക്കും. തൃശൂരിനാണ് റണ്ണേഴ്സ് അപ്പ്.