ചുഴലി നാടകോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
1484350
Wednesday, December 4, 2024 5:58 AM IST
ചുഴലി: ലൈബ്രറി കൗൺസിൽ ചുഴലി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ 27 മുതൽ 31 വരെ ചുഴലിയിൽ നടത്തുന്ന നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ.ജോസഫ് ലോഗോയുടെ പ്രകാശനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.നാരായണൻ അധ്യക്ഷത വഹിച്ചു. പി.പി.വി.പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. കെ.എം.ശോഭന, കെ.കെ.ബാലകൃഷ്ണൻ, കെ.പി.അനൂപ്, എം.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ചുഴലി പയറ്റ്യാൽ സ്വദേശിയും ചിത്രകലാ അധ്യാപകനുമയ ശ്രീനിവാസനാണ് ലോഗോ തയാറാക്കിയത്.