ഭിന്നശേഷി ദിനാചരണം നടത്തി
1484348
Wednesday, December 4, 2024 5:58 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ ബിആർസിയുടെ നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി ദിനാചരണം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ബിപിസി ടി.വി.ഒ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ രാഗലയം സംഗീത ട്രൂപ്പ് അംഗമായ ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ശിവദ സുനീഷ് മുഖ്യാതിഥിയായിരുന്നു. സ്പെഷൽ എഡ്യുക്കേറ്റർ എൻ.സി. ബിന്ദു, എ. സുനീത കുമാരി, ട്രെയിനർ എം.കെ. ഉണ്ണികൃഷ്ണൻ, പഴയങ്ങാടി ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകൻ വി.വി. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പയ്യാവൂർ പഞ്ചായത്തംഗം പ്രഭാവതി മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപികയും ഭിന്നശേഷിക്കാരിയുമായ ജോസ്മി ജോസിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, കെ.എ. ആൻസി, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ്, ടി.വി. ദീപ, എം.ടി. മധുസൂദനൻ, ടി. സ്വപ്ന, രജനി റിൻസ് എന്നിവർ പ്രസംഗിച്ചു.