തെങ്ങു വീണ് വീട് തകർന്നു
1484347
Wednesday, December 4, 2024 5:58 AM IST
ഉദയഗിരി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന പിഞ്ചു കുട്ടിയുൾപ്പെടെ അഞ്ചു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലരിയിലെ കുരുവിക്കാട്ട് അഞ്ജന സുരേന്ദ്രന്റെ വീടാണ് തകർന്നത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അപകട സമയത്ത് അഞ്ജന സുരേന്ദ്രൻ, ഭർത്താവ് രാഹുൽ യഥാക്രമം പത്ത്, മൂന്നര, രണ്ടര വയസുകാരായ അഹല്യ, അഗ്രജ്, ഫിദൽ എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട് പൂർണമായും തകർന്നു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, പഞ്ചായത്തംഗങ്ങളായ ഷീജ വിനോദ്, വി.സി. പ്രകാശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.