ഷോപ്രിക്സ് സൂപ്പർ മാർട്ട് നാളെ താഴെചൊവ്വയിൽ പ്രവർത്തനമാരംഭിക്കും
1484022
Tuesday, December 3, 2024 6:03 AM IST
കണ്ണൂർ: സൂപ്പർമാർക്കറ്റ് ശൃംഖലയായ ഷോപ്രിക്സിന്റെ എട്ടാമത് ഷോറൂം ഷോപ്രിക്സ് സൂപ്പർ മാർട്ട് നാളെ രാവിലെ 10 മുതൽ താഴെചൊവ്വയിൽ പ്രവർത്തനമാരംഭിക്കും. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിക്കും.
മീറ്റോ ഫിഷ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയും മൊബിക്സ് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാറും ഗൃഹോപകരണങ്ങളുടെ ഷോറൂം കൗൺസിലർ എസ്. ഷഹീദയും കഫേ ഹെർബ് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.എം. സുഗുണനും ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ മുതൽ ഒന്പത് വരെ തീയതികളിൽ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25 മിക്സർ ഗ്രൈൻഡർ, 25 എയർ ഫ്രൈയർ എന്നിവ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ഷോപ്പിംഗ് സുഗമമാക്കാൻ വളരെ മികച്ച രീതിയിലുള്ള പാർക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ദിവസേനയുള്ള ഓഫറുകളിലൂടെ ഏറ്റവും നൂതനമായ ഉത്പന്നങ്ങൾ വളരെ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യും. ഗുണമേന്മയുടെ കാര്യത്തിലും ഉപഭോക്താക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കാനായി എന്നത് തന്നെയാണ് മറ്റു സൂപ്പർമാർക്കറ്റുകളെ അപേക്ഷിച്ച് ഷോപ്രിക്സിനെ വേറിട്ട് നിർത്തുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഷോപ്രിക്സിന്റെ അടുത്ത മൂന്ന് ഷോറൂമുകൾ 2025 ൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്റ്.