ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
1484020
Tuesday, December 3, 2024 6:03 AM IST
കണ്ണൂർ: ഡിസംബർ 31 മുതൽ ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. തലശേരി പഴശിരാജ പാർക്കിൽ ചേർന്ന ചടങ്ങിലായിരുന്നു പ്രകാശനം.
ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.കെ. വിനീഷ്, കെ.വി. സുമേഷ് എംഎൽഎ, ടി.സി. സാക്കിർ, വി.പി. പവിത്രൻ, എ.എം. ജയകൃഷ്ണൻ, ധീരജ് കുമാർ, അന്തർദേശീയ ഫെൻസിംഗ് താരങ്ങളായ റീഷ പുതുശേരി, കെ.പി. ഗോപിക എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി കെ.പി. ജ്യോതിസ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.