ഹോംസ്കേപ്പ് പയ്യാവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
1484019
Tuesday, December 3, 2024 6:03 AM IST
പയ്യാവൂർ: ഫര്‍ണിച്ചര്‍, ഇന്റീരിയര്‍, ലൈറ്റിംഗ് ഉത്പന്നങ്ങളുടെ അതിവിപുലമായ ശേഖരവും അത്യാകര്‍ഷകമായ ഓഫറുകളുമായി 'ഹോംസ്കേപ്പ്' പയ്യാവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ചലച്ചിത്ര താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍, പഞ്ചായത്തംഗം ടി.പി. അഷറഫ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി, പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ബേബി കട്ടിയാങ്കൽ, പയ്യാവൂർ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസമദ് ദാരിമി വൈപ്പാടി, പയ്യാവൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ബിജു തളിയിൽ, ഹോംസ്കേപ്പ് ഡയറക്ടർമാരായ സാദിഖ്, ഷബീർ, റാസിക്ക്, ജലീൽ, അഷറ്ഫ്, റിയാസ്, അനിൽ എന്നിവർ പങ്കെടുത്തു.
മറ്റ് എവിടെയുമില്ലാത്ത വിലക്കുറവും അത്യാകര്‍ഷകമായ ഓഫറുകളും അനായാസമായ, പലിശരഹിത ഇഎംഐ സൗകര്യവും ഹോംസ്കേപ്പിൽ ഒരുക്കിയിട്ടുണ്ട്. മലയോര ജനതയ്ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ഹോംസ്കേപ്പ് ഉറപ്പ് നൽകുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഹാവെല്‍സ്, ലുക്കര്‍, ജിഎം തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ അത്യാധുനിക ഫാന്‍സി ലൈറ്റുകള്‍ക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് നൽകും. കൂടാതെ മെഗാ ലക്കിഡ്രോയിലൂടെ പ്രീമിയം ബെഡ്റൂം സെറ്റ് സമ്മാനമായും നൽകുന്നുണ്ട്.