കെവിവിഇഎസ് മേഖലാ കൗൺസിൽ യോഗവും ധനസഹായ വിതരണവും
1484016
Tuesday, December 3, 2024 6:03 AM IST
ആലക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖലാ കൗൺസിൽ യോഗം ആലക്കോട് വ്യാപാര ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു.
ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. തേർത്തല്ലിയിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം നേരിട്ട ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് ഉടമ ജിജി തോമസ് അടക്കമുള്ളവർക്കായാണ് ധനസഹായം വിതരണം ചെയ്തത്. ജില്ലാ, മേഖല, യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി സമാഹരിച്ച തുക കെവിവിഇഎസ് തേർത്തല്ലി യൂണിറ്റ് ഭാരവാഹികളായ ഷാജി കാരിക്കാട്ടിൽ, ടോമി പ്ലാത്തോട്ടം, ടോമി എടാട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഹരിദാസ്, പി.എ .അഗസ്റ്റിൻ, ജോയി തോമസ് ,ജോൺ പടിഞ്ഞാത്ത്, റോയി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.