ആരോഗ്യ ബോധവത്കരണ ക്ലാസ്
1484015
Tuesday, December 3, 2024 6:03 AM IST
പയ്യാവൂർ: കാഞ്ഞിലേരി ഫ്രണ്ട്സ് സാംസ്കാരിക വേദി, ഐആർപിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ജീവിതശൈലീ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് കാഞ്ഞിലേരി കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഹാളിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ എം. ഷിജിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. അമൽ രാജ് അധ്യക്ഷത വഹിച്ചു. സി.വി. അഭിജിത് ആമുഖ പ്രഭാഷണം നടത്തി.
പി. ജനാർദനൻ, ടി. ഗീത, എം.വി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. കൂട്ടുംമുഖം സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ കെ. സനൽകുമാർ ക്ലാസിന് നേതൃത്വം നൽകി.