പാസിംഗ് ഔട്ട് പരേഡ് നടത്തി
1484014
Tuesday, December 3, 2024 6:03 AM IST
കരുവഞ്ചാൽ: കണിയൻചാൽ സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി .രതീശൻ ,കണ്ണൂർ റൂറൽ അഡീഷണൽ നോഡൽ ഓഫീസർ കെ.പ്രസാദ് , ആലക്കോട് പോലീസ് സബ് ഇൻസ്പെക്ടർ രജികുമാർ, പ്രിൻസിപ്പൽ പി.ഡി ഡെന്നി, മുഖ്യാധ്യാപിക കെ. ഷീജ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. സിപിഒ കെ.സൗമ്യ, പിടിഎ പ്രസിഡന്റ് സി.എം. ഷഫീഖ് , എംപിടിഎ പ്രസിഡന്റ് രമ്യ ജിജു, എസ്എംസി ചെയർമാൻ മനോജ് കുറ്റിക്കാട്ടിൽ, സ്കൂൾ വികസനസമിതി ചെയർമാൻ കെ.സഖീർ, പി.കെ. സതീഷ്, പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.