ആയുർവേദ തൊഴിലാളി യൂണിയൻ ഏരിയാ കൺവൻഷൻ
1484011
Tuesday, December 3, 2024 6:03 AM IST
ഇരിട്ടി: കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) ഇരിട്ടി ഏരിയാ കൺവൻഷൻ സിഐടിയു ഇരിട്ടി ഏരിയാ സെക്രട്ടറി ഇ.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പാരമ്പര്യ നാട്ടുവൈദ്യ ചികിത്സകർക്കും കളരിമർമ ചികിത്സകർക്കും ചികിത്സ നടത്തുന്നതിന് നിയമപരമായ സംരക്ഷണം ഉറപ്പുനൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ച വാഹന പ്രചാരണജാഥയും സെക്രട്ടേറിയറ്റ് മാർച്ചും വിജയിപ്പിക്കുന്നതിന് കൺവൻഷൻ തീരുമാനിച്ചു. യൂണിയൻ ഏരിയ പ്രസിഡന്റ് വൈ.വൈ. മത്തായി അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് വി.ബി. ഷാജു, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ലാലി തോമസ് ഗുരിക്കൾ, ഏരിയ സെക്രട്ടറി നെൽസൺ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.