സ്കൂൾവളപ്പിലെ മരം പൊട്ടിവീണ് ക്ലാസ് മുറികളും കാറും തകർന്നു
1484006
Tuesday, December 3, 2024 6:03 AM IST
കണ്ണൂര്: മഴയെ തുടർന്ന് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വളപ്പിലെ ആൽമരത്തിന്റെ ശിഖരം പൊട്ടി വീണ് ക്ലാസ്മുറിയും സ്കൂൾ വളപ്പിൽ നിർത്തിയിട്ട് രണ്ടു കാറുകളും തകർന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
ഇന്നലെ സ്കൂളിന് അവധിയായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ആൽമരത്തിന്റെ കേട് സംഭവിച്ച മരക്കൊന്പ് പൊട്ടി വീഴുകയായിരുന്നു. സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളും തകർന്നു. ഒരു കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. കണ്ണൂർ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ പ്രസേന്ദ്രന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയെത്തി മരക്കൊന്പ് മുറിച്ച് മാറ്റി.