വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു
1483867
Monday, December 2, 2024 6:54 AM IST
ഇരിട്ടി: കിളിയന്തറയിൽ ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. ചെന്നൈയ്ക്കടുത്ത റെഡ്ഹിൽസിലെ ഞായർ ഗ്രാമത്തിലെ ഷൺമുഖം-കലാവതി ദന്പതികളുടെ മകൻ എസ്. ഗൗതമാണ് (28) മരിച്ചു. ചെന്നൈയിൽ ഐടി കന്പനി ജീവനക്കാരനായ ഗൗതം സുഹൃത്തുക്കൾക്കൊപ്പം കാറിൽ ബംഗൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തിൽ ഗൗതമിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം രണ്ടിന് പുലർച്ചെയായിരുന്നു അപകടം. ആഴ്ചകളോളം കണ്ണൂരിലെ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഗൗതമിനെ മൂന്ന് ദിവസം മുന്പ് ചെന്നായിലെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. മരണ വിവരമറിഞ്ഞ് ഇരിട്ടി പോലീസ് ചെന്നൈയിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം ഇന്ന് സ്വദേശമായ ഞായറിൽ നടക്കും. സഹോദരൻ: ഏഴിൽ.