പാചക തൊഴിലാളി യൂണിയൻ ഇരിട്ടി ഏരിയ സമ്മേളനം
1483836
Monday, December 2, 2024 6:14 AM IST
ഇരിട്ടി: സ്കൂൾ പാചക തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കുടിശിക വരുത്താതെ പ്രതിമാസം വിതരണം ചെയ്യണമെന്ന് കണ്ണൂർ ജില്ലാ പാചക തൊഴിലാളി യൂണിയൻ ഇരിട്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഇരിട്ടി നായനാർ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ. ലീല ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡെയ്സി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ.ടി. റോസമ്മ, സിഐടിയു ഏരിയ സെക്രട്ടറി ഇ.എസ്. സത്യൻ, രാജി ബാലകൃഷ്ണൻ, കെ.സി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു . ഡെയ്സി ബേബിയെ പ്രസിഡന്റായും എൻ.ടി. റോസമ്മയെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.