മാടത്തിൽ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും
1483835
Monday, December 2, 2024 6:14 AM IST
ഇരിട്ടി: മാടത്തിൽ എൽപി സ്കൂൾ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്ലാറ്റിനം ജൂബിലി പ്രഖ്യാപന സംഗമം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി. സാജിത് അധ്യക്ഷത വഹിച്ചു.
2025 ഫെബ്രുവരി 25ന് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചു. 26ന് രാവിലെ 10ന് പൂർവ വിദ്യാർഥി സംഗമവും 2025 ജനുവരി 11ന് വൈകുന്നേരം നാലിന് വിളംബര ഘോഷയാത്രയും സംഘടിപ്പിക്കും.
സ്കൂൾ മാനേജർ പി.സി. ചന്ദ്രമോഹനൻ, മുഖ്യാധ്യാപിക കെ.കെ. ചിന്താമണി, പിടിഎ പ്രസിഡന്റ് കെ. സജീഷ്, കെ.രാമചന്ദ്രൻ, പി.സി. പോക്കർ, സി. രൂപേഷ്, പി. നൗഫൽ, കെ. ഷൗക്കത്തലി, പി.കെ. രേഷ്ന, വിൻസി വർഗീസ്, അർച്ചന ദ്വിഭാഷ്, അമിത് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
എംഎൽഎമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, സ്കൂൾ മാനേജർ പി.സി. ചന്ദ്രമോഹനൻ എന്നിവർ രക്ഷാധികാരികളായി ജൂബിലി ആഘോഷ പരിപാടികളുടെ വിജയത്തിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.