ചീയംചേരി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു
1483833
Monday, December 2, 2024 6:14 AM IST
എരുവാട്ടി: ചപ്പാരപ്പടവ് പഞ്ചായത്ത് എരുവാട്ടി ചീയംചേരിയിൽ നിർമിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ പെരുവണ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻജിനിയർ എസ്. ആതിര നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം മുഖ്യാതിഥിയായിരുന്നു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. മൈമൂനത്ത്, ഫാസില ഷംസീർ, തങ്കമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, എഡിഎസ് പ്രസിഡന്റ് ബിന്യ സനീഷ്, മൈക്കിൾ പാട്ടത്തിൽ, ഒ.പി. നജുമുദ്ധീൻ, കെ.വി. മുകുന്ദൻ, സൂര്യസോമൻ, രാജേഷ് മാത്യു, ജോജി ആനിത്തോട്ടം, മാത്യു ചാണക്കാട്ടിൽ, കൂലേരി കൃഷ്ണൻ, പഞ്ചായത്തംഗം ജോസഫ് ഉഴുന്നുപാറ, വാർഡ് വികസന സമിതി കൺവീനർ രാജേഷ് ഞള്ളമല എന്നിവർ പ്രസംഗിച്ചു.