കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണം
1483832
Monday, December 2, 2024 6:14 AM IST
മനസുകൊണ്ട് ജി. സുധാകരനും ഭാര്യയും ബിജെപിയിൽ അഗത്വം
സ്വീകരിച്ചെന്ന് ബി. ഗോപാലകൃഷണൻ
തളിപ്പറമ്പ്: മനസുകൊണ്ട് ജി. സുധാകരനും ഭാര്യയും ബിജെപിയിൽ അഗത്വം സ്വീകരിച്ചെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷണൻ. യുവമോർച്ച തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.ടി. ജയകൃഷ്ണൻ ബലിദാനദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതൃത്വം അവധാനത കാണിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ഇ.പി. ജയരാജൻ എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയായോ ഗവർണറായോ മാറിയേനെ എന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. തൃഛംബരത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി തളിപ്പറമ്പ് ടൗൺ സ്ക്വയർ സമാപിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പി. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി.
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പാവങ്ങളുടെ
കണ്ണിൽ പൊടിയിടാൻ പി.സി. ജോർജ്
ശ്രീകണ്ഠപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പാവങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. യുവമോർച്ച ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ.ടി. ജയകൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം, ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് താമസക്കാരെ ഒഴിപ്പിക്കാൻ വഖഫ് ബോർഡിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുവമോർച്ച ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് വിജേഷ് വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഥീനഭാരതി മുഖ്യപ്രഭാഷണം നടത്തി.