കാരുണ്യ സംഗീതയാത്രയിൽ പാട്ടുപാടാൻ അഞ്ചാം ക്ലാസുകാരിയും
1483831
Monday, December 2, 2024 6:14 AM IST
കരുവഞ്ചാൽ: നിർധന രോഗിയുടെ ചികിത്സാ സഹായ ധനസമാഹരണത്തിനായി ഗായകൻ സന്തോഷ് കാവുമ്പായിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നന്മ സംഗീത കൂട്ടായ്മ നടത്തിവരുന്ന കാരുണ്യ സംഗീത യാത്രയിൽ പാട്ട് പാടാൻ അഞ്ചാംക്ലാസ് വിദ്യാർഥിനിയും.
പരിയാരത്തെ കെകെഎൻ പരിയാരം മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പൂർവജയാണ് കാരുണ്യ സംഗീതയാത്രയിൽ പങ്കാളിയായി ഗാനങ്ങൾ ആലപിച്ചത്. പരിയാരം സ്വദേശികളായ പാർഥസാരഥി-സ്വർണ ദമ്പതികളുടെ മകളാണ് പൂർവജ. ശ്രീകണ്ഠപുരം നഗരസഭയിലെ ഐച്ചേരി വാർഡിൽ താമസിക്കുന്ന വൃക്ക രോഗിയായ അനഘയുടെ ചികിത്സക്കായി ധനസമാഹരണം നടത്തിവരുന്ന സംഗീതയാത്ര ബുധനാഴ്ച്ച ശ്രീകണ്ഠപുരത്ത് സമാപിക്കും.