സ്ത്രീശക്തീകരണം തുടങ്ങേണ്ടതു കുടുംബത്തിൽ: ബിഷപ് ഡോ. അലക്സ് വടക്കുംതല
1483830
Monday, December 2, 2024 6:14 AM IST
കണ്ണൂർ: സ്ത്രീശക്തീകരണം തുടങ്ങണ്ടതു കുടുംബത്തിലാണെന്നും നാം ആരാണോ അതായിത്തീരുക എന്നതായിരിക്കണം സ്ത്രീയുടെ ലക്ഷ്യമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സംഘടിപ്പിച്ച കണ്ണൂർ രൂപത കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിക്ക് സ്വീകരണം നൽകി. ദൈവം ഓരോ സ്ത്രീയിലും നിക്ഷേപിച്ചിരിക്കുന്ന ശക്തിയെ അവർ തന്നെ കണ്ടെത്തുകയും അതു പുറത്തുകൊണ്ടുവരാൻ സമുഹം പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ സമൂഹത്തിന്റെ സമഗ്രവളർച്ച വേഗത്തിൽ സാധ്യമാകുമെന്നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ ഡോ. മോൺ. ക്ലാരൻസ് പാലിയത്ത്, രൂപത ഡയറക്ടർ മാർട്ടിൻ രായപ്പൻ, റവ. ഡോ. ജോയ് പൈനാടത്ത്, കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷിബു ഫെർണാണ്ടസ്, ലൈറ്റി കമ്മീഷൻ സെക്രട്ടറി കെ.എച്ച്. ജോൺ, ജനറൽ സെക്രട്ടറി ഷീജ വിൻസെന്റ്, സിനി റെജിനോൾഡ്, ജീവമേരി, മേഴ്സി സൈമൺ എന്നിവർ പ്രസംഗിച്ചു.