പുഴയോരമിടിയുന്നത് റോഡിനും വാഹനങ്ങൾക്കും ഭീഷണിയാകുന്നു
1483829
Monday, December 2, 2024 6:14 AM IST
ചന്ദനക്കാംപാറ: ചന്ദനക്കാംപാറ പയ്യാവൂർ റൂട്ടിൽ വണ്ണായികടവിന് സമീപം കരയിടിച്ചൽ രൂക്ഷം. കാഞ്ഞിരക്കൊല്ലി, ചന്ദനക്കാംപാറ, പൈസക്കരി, ചീത്തപ്പാറ, വഞ്ചിയം, ആടാംപാറ, ഏറ്റുപാറ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പ്രധാനറോഡരികിൽ കാലിക്കണ്ടി പുഴയുടെ ഭാഗത്ത് നൂറു മീറ്റർ നീളത്തോളം കരയിടിഞ്ഞത് പുഴയോര റോഡിന് ഭീഷണിയാകുകയാണ്.
റോഡിന്റെ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾ ഈ ഭാഗത്തുകൂടെ കടന്നുപോകുന്നത് അതീവ അപകടാവസ്ഥയിലാണ്. 12 ബസുകൾക്കളടക്കം നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്.
ആറുമാസം മുമ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
അപകട മുന്നറിയിപ്പിനായി നാട്ടുകാർ കെട്ടിയ ഒരു റിബൺ മാത്രമാണ് ഇവിടുത്തെ മുന്നറിയിപ്പ്. ഇവിടെ സുരക്ഷാവേലിയടക്കമുള്ള സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.