ക​ണ്ണൂ​ർ: ഈ​മാ​സം 15ന് ​ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തു​ന്ന കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നും ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ സം​ഗ​മ​ത്തി​നും മു​ന്നോ​ടി​യാ​യി ക​ണ്ണൂ​ർ രൂ​പ​ത​യി​ലെ ല​ത്തീ​ൻ ഇ​ട​വ​ക​ക​ളി​ൽ പ​താ​ക​ദി​നം ആ​ച​രി​ച്ചു.

ക​ണ്ണൂ​ർ രൂ​പ​ത കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ (കെ​എ​ൽ​സി​എ) നേ​തൃ​ത്വ​ത്തി​ൽ ബ​ർ​ണ​ശേ​രി ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ പ്ര​സി​ഡ​ന്‍റ് റി​നേ​ഷ് ആ​ന്‍റ​ണി പ​താ​ക ഉ​യ​ർ​ത്തി. ക​ണ്ണൂ​ർ ഫൊ​റോ​നാ വി​കാ​രി റ​വ. ഡോ. ​ജോ​യി പൈ​നാ​ട​ത്ത് ക​ത്തോ​ലി​ക്കാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​ൽ​സി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​എ​ബി സെ​ബാ​സ്റ്റ്യ​ൻ, സ്റ്റെ​ഫാ​ൻ ബെ​ഞ്ച​മി​ൻ, സ​ന്ദീ​പ് പീ​റ്റ​ർ, റീ​ജ സ്റ്റീ​ഫ​ൻ, പു​ഷ്പ​രാ​ജ്, സീ​മ ക്ലീ​റ്റ​സ്, ആ​ൽ​ഫ്ര​ഡ് സെ​ൽ​വ​രാ​ജ്, റോ​യ് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
.
രൂ​പ​താ​ത​ല ആ​ഘോ​ഷം എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ല​ശേ​രി ഹോ​ളി റോ​സ​റി പാ​രി​ഷ്ഹാ​ളി​ൽ ന​ട​ക്കും. ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി അ​നു​ഗ്ര​ഹ​ഭാ​ഷ​ണം ന​ട​ത്തും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.