മരിയൻ തീർഥാടന വിളംബര ബൈക്ക് റാലി നടത്തി
1483823
Monday, December 2, 2024 6:14 AM IST
പയ്യാവൂർ: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആറിന് രാത്രി എടൂർ, ആലക്കോട് എന്നീ ഫൊറോനകളിൽ നിന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീർഥാടന ജപമാലയാത്രയുടെ വിളംബരമായി ബൈക്ക് റാലി സംഘടിപ്പിച്ചു.
തലശേരി അതിരൂപത കെസിവൈഎം യുവജനങ്ങളാണ് നൂറോളം ബൈക്കുകളിൽ എടൂരിൽനിന്നും ആലക്കോട് നിന്നും ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് റാലി നടത്തിയത്. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ യുവജന ബൈക്ക് റാലിയെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.
ആലക്കോട്, ചെറുപുഴ, മേരിഗിരി, വായട്ടുപറമ്പ്, ചെമ്പന്തൊട്ടി, എടൂർ, കുന്നോത്ത്, പേരാവൂർ, നെല്ലിക്കാംപൊയിൽ, മണിക്കടവ്, പൈസക്കരി ഫൊറോനകളുടെ നേതൃത്വത്തിലാണ് ബൈക്ക് റാലി നടത്തിയതെന്നും മരിയൻ തീർഥാടന ജപമാല റാലിയിൽ രണ്ടു കേന്ദ്രങ്ങളിലുമായി ആയിരത്തോളം യുവജനങ്ങൾ പങ്കെടുക്കുമെന്നും കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, ട്രഷറർ എമിൽ നെല്ലംകുഴി, വൈസ് പ്രസിഡന്റുമാരായ ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച്, അതിരൂപത ഭാരവാഹികളായ വിപിൻ ജോസഫ്, റോസ് തോട്ടത്തിൽ, അഖിൽ നെല്ലിക്കൽ, പി.ജെ. ജോയൽ എന്നിവർ അറിയിച്ചു.