ദീപിക ജനാധിപത്യ മതേതര നിലനിൽപ്പിന് അനിവാര്യം: മാർ ജോസഫ് പാംപ്ലാനി
1483614
Sunday, December 1, 2024 6:52 AM IST
കണ്ണൂർ: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ ദീപിക അനിവാര്യ ഘടകമാണെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
മുനമ്പം ജനത കുടിയിറക്ക് ഭീഷണി നേരിടുമ്പോൾ കുത്തകപത്രങ്ങൾ ഇക്കാര്യം തമസ്കരിക്കുകയും മറ്റ് പല മാധ്യമങ്ങളും വിഷയം രാഷ്ട്രീയ നേട്ടത്തിനും വർഗീയത ഇളക്കിവിടാനുമുള്ള ഉപാധിയുമാക്കാൻ ശ്രമിച്ചപ്പോൾ മുനമ്പത്തേത് രാഷ്ട്രീയ - മതാധിഷ്ഠിത പ്രശ്നമല്ലെന്നും മാനുഷിക പ്രശ്നമാന്നെന്നും ആദ്യം ഉറക്കെ വിളിച്ചു പറഞ്ഞത് ദീപികയാണ്.
പാർശ്വവത്കരിക്കപ്പെട്ടവർക്കും കർഷകർക്കായും ശബ്ദമുയർത്തുന്ന ഏക പത്രം ദീപിക മാത്രമാണ്. തുടക്കം മുതൽ ദീപിക ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ അതേ രീതിയിൽ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും ആർച്ച്ബിഷപ് പറഞ്ഞു.