പായത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാറമകൾ
1483612
Sunday, December 1, 2024 6:52 AM IST
ഇരിട്ടി: വഴിയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ പായം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു.
സമീപ പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ വാഹനത്തിൽ എത്തി റോഡരികുകളിലും പുഴയോരങ്ങളിലും മാലിന്യം തള്ളുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് കാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ പിടികൂടി നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പഞ്ചായത്തിലെ പെരിങ്കിരിയിലെ എംസിഎഫിൽ സ്ഥാപിക്കുന്ന സിസിടിവി കാമറയുടെ ഉദ്ഘാടനം പ്രസിഡന്റ് പി. രജനി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷ വി. പ്രമീള അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, മെംബർമാരായ ബിജു കോണ്ടാടൻ, ശ്രീജ രാജൻ, കൺസോഷ്യം ഭാരവാഹികളായ ഗിരിജ പവിത്രൻ, ബിജിന എം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പരിധിയിൽ ഇരിട്ടി പാലം, കിളിയന്തറ, പെരിങ്കരി എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിച്ചത്.