നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1483609
Sunday, December 1, 2024 6:52 AM IST
കണ്ണൂർ: കണ്ണൂർ നഗരത്തിൽ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. തെക്കി ബസാർ, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ കടകൾ, പെട്ടിക്കടകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആയിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
കോർപറേഷൻ ക്ലീൻ സിറ്റ് മാനേജർ പി.പി. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടെർ എൻ.എസ്. കൃഷ്ണൻ, വി. സജില, കെ. ബിന്ദു, സി.ആർ. സന്തോഷ്കുമാർ, ഇ.എസ്. ഷഫീർഅലി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.