പഴശിരാജ രക്തസാക്ഷിത്വ ദിനാചരണം നടത്തി
1483608
Sunday, December 1, 2024 6:52 AM IST
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയും പഴശിരാജ എൻഎസ്എസ് കോളജ് ചരിത്ര വിഭാഗവും സംയുക്തമായി വീര കേരളവർമ പഴശിരാജയുടെ 220-ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. പഴശിരാജ എൻഎസ്എസ് കോളജിൽ പുഷ്പാർച്ചനയോടെയാണ് തുടക്കം കുറിച്ചത്. ചരിത്ര സെമിനാർ ചരിത്രകാരനും അധ്യാപകനുമായ ഡോ. ജോസഫ് സ്കറിയ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭാ ചെയർമാൻ കെ. ഭാസ്കരൻ പ്രഭാഷണം നടത്തി. ചരമ വാർഷികത്തിന്റെ ഭാഗമായി നടത്തിയ കോളജ്തല പ്രബന്ധ രചന മത്സരത്തിലെയും ചരിത്ര ക്വിസ് മത്സരത്തിലെ വിജയികൾക്ക് പിആർ എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ. ബിജു ഉപഹാരസമർപ്പണവും മട്ടന്നൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുഗതൻ സമ്മാനദാനവും നിർവഹിച്ചു.
നഗരസഭ മുൻ ചെയർമാൻ കെ.ടി. ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഒ. പ്രീത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശ്രീനാഥ്, പി. അനിത, ജി. കുമാരൻ നായർ, പി. രാഘവൻ, ഉമൈബ, വി.എൻ. മുഹമ്മദ്, എസ്. വിനോദ്കുമാർ, ശിവപ്രസാദ് പെരിയച്ചൂർ, ഡോ. സി.പി. രാധാമണി എന്നിവർ പ്രസംഗിച്ചു.